-INS രജപുത് -1971 ഇന്ത്യാ-പാക് യുദ്ധത്തിലെ മറക്കാനാവാത്ത പേരാണിത് . ഇന്ത്യൻ മിസൈൽ ബോട്ടുകൾ കറാച്ചി അക്രമിച്ചതിന് പ്രതികാരമായി , ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ INS വിക്രാന്തിനെ തകർക്കാൻ പാക്കിസ്ഥാൻ , PNS ഘാസി എന്ന അമേരിക്കൻ നിർമ്മിത മുങ്ങിക്കപ്പിലിനെ നിയോഗിച്ചു . 1963ൽ ഈ സബ്മറൈൻ അമേരിക്കയിൽ നിന്നും പാക്കിസ്ഥാൻ ലീസിന് വാങ്ങിയതായിരുന്നു . ഇതിലെ ക്യാപ്റ്റൻ ഉൾപ്പെടെ ഉള്ള സൈനികരും അമേരിക്കക്കാരായിരുന്നു എന്നാണ് അറിയപ്പെടുന്നത് . അക്കാലത്തെ ഏറ്റവും ആധുനികമായ ഇരുപത്തി എട്ട് MK - 14 ടോർപിഡോകൾ ആയിരുന്നു പ്രധാന ആയുധം . ഘാസി യുടെ വരവറിഞ്ഞ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ വിക്രാന്തിനെ ആന്റമാനിലേക്ക്മാറ്റി . മലയാളിയായ വൈസ് അഡ്മിറൽ VK കൃഷ്ണനായിരുന്നു വിക്രാന്തിന്റെ ചാർജ് . ഇദ്ദേഹം വിക്രാന്തിനെ മണിക്കൂറുകൾ വച്ച് സ്ഥാനം മാറ്റിക്കൊണ്ടിരുന്നു . വൈസ് അഡ്മിറലിന്റെ അഭ്യർത്ഥയെ തുടർന്ന് വിക്രാന്തിന്റെ സംരക്ഷണത്തിനായി ഇന്ത്യൻ നേവി ബംഗാൾ ഉൾക്കടലിൽ ഡിസ്ട്രോയറുകൾ വിന്യസിച്ചു . അതിൽ ഒന്നായിരുന്നു INS രജ്പുത് .
1971 ഡിസമ്പർ- 4 . ഐ.എൻ.എസ്. വിക്രാന്ത് വിശാഖപട്ടണം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന രീതിയിൽ ഇന്ത്യൻ നേവി അയച്ച ഫെയ്ക്ക് കമ്യൂണിക്കേഷൻ ചോർത്തിയ പാക്ക് നേവി ഘാസിയെ വിശാഖപട്ടണത്തേക്ക് അയച്ചു .
ആദ്യം ചെന്നെ തുറമുഖത്ത് വിക്രാന്ത് ഉണ്ട് എന്നറിഞ്ഞിഞ്ഞ ഖാസി ചെന്നെയിലെത്തി പക്ഷേ ഇതറിഞ്ഞ ഇന്ത്യ പത്ത് ദിവസം മുൻപ് വിക്രാന്തിനെ ആന്റമാനി ലേക്ക് മാറ്റിയിട്ടായിരുന്നു വിശാഖപട്ടണത്ത് ഉണ്ട് എന്ന രീതിയിലുള്ള സന്ദേശങ്ങൾ അയച്ചത് ,
ഡിസമ്പർ-1 , 1971 വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ INS രജ്പുത്തിന്റെ കമാന്റിംഗ് ഓഫീസറായ ഇന്ദർസിംഗിന് ഖാസിയെനേരിടാൻ തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിരുന്നു . ഇതിനനുസരിച്ച് ആയുധങ്ങളും ഇന്ധനവും നിറച്ച് INS രജ്പുത്ത് വിശാഖപട്ടണം തുറമുഖത്ത് ഖാസിയെ പ്രതീക്ഷിച്ച് നങ്കൂരമിട്ടിരുന്നു . ഇതിനിടക്ക് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ഖാസി വിശാഖപട്ടണത്തേക്ക് തിരിച്ചതായ വാർത്ത ചോർത്തിയിരുന്നു . ഖാസിയെ നേരിടാൻ ഇന്ത്യൻ നേവി തയ്യാറെടുത്തു കഴിഞ്ഞിരുന്നു . ഇന്ത്യയുടെ അക്കാലത്തെ ഏറ്റവും വലിയ നാവിക തുറമുഖം വിശാഖപട്ടണം ആയിരുന്നു അതിനാൽ തന്നെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകൾ എല്ലാം അവിടെയായിരുന്നു നങ്കൂരമിട്ടിരുന്നത് . വിശാഖപട്ടണത്ത് എത്തിയ ഖാസിക്ക് വിക്രാന്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുറമുഖത്തുനിന്നും പുറത്തേക്കു പോകാതിരിക്കാൻ വേണ്ടി മൈനുകൾ പാകാൻ ആയിരുന്നു ഖാസിയുടെ ലക്ഷ്യം. എന്നാൽ ഇന്ത്യയുടെ അക്കാലത്തെ ഏറ്റവും ആധുനിക R ക്ലാസ് ഡിസ്ട്രോയർ ആയിരുന്നു കമാൻഡർ ഇന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ ഖാസിയെ നേരിടാൻ വിശാഖപട്ടണത്ത് നിലയുറപ്പിച്ചിരുന്ന റഷ്യൻ നിർമിത INS രജ്പുത്ത് . രജ്പുത്തിലെ റഷ്യൻ നിർമ്മിത സോണാറുകൾ ഖാസിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു . ഗണ്ണർ ചാറ്റർജി കമാണ്ടറെ വിവരമറിയിച്ചു ഖാസി പോർട്ടിന്റെ 40 കിലോമീറ്ററോളം അടുത്ത് എത്തിയിരുന്നു .
കമാണ്ടർ ഇന്ദർസിംഗ് ഒട്ടും സമയം പാഴാക്കിയില്ല . ഡെപ്ത്ത് ചാർജുകൾ ഫയർ ചെയ്യാൻ ഉത്തരവ് നൽകി . തുടരെ തുടരെ രണ്ട് റഷ്യൻ നിർമ്മിത ഡെപ്ത്ത് ചാർജുകൾ രജ്പുത്ത് ഫയർ ചെയ്തു .അദ്യത്തേത് ഖാസിയുടെ തലയറുത്തു , രണ്ടാമത്തേത് വാലും . മിനിറ്റുകൾക്കുള്ളിൽ ഖാസി 71 സൈനികരുമായി ബംഗാൾ ഉൾക്കടലിലേക്ക് കുപ്പുകുത്തി . PNS ഖാസിയെ ഇന്ത്യൻ നേവി തകർത്തത് പാക്കിസ്ഥാനെ അല്ല അമേരിക്കയെയാണ് ശരിക്കും ഞെട്ടിച്ചത് . അമേരിക്കൻ ബ്രിട്ടീഷ് പത്രങ്ങളിൽ ഈ വാർത്ത മുൻപേജിൽ അച്ചടിച്ചുവന്നു . യഥാർത്ഥത്തിൽ പാകിസ്ഥാനെ സഹായിക്കാൻ അമേരിക്ക ഏഴാം കപ്പൽ പടയെ അയച്ചത് ഖാസിയെ ഇന്ത്യ തകർത്തതിനാലാണ് എന്നതാണ് സത്യം . നാണക്കേടിൽ നിന്നും തലയൂരാൻ അമേരിക്കയ്ക്ക് ഇന്ത്യയെ ആക്രമിക്കുക അല്ലാതെ മറ്റ് മാർഗമില്ലായിരുന്നു . കാരണം അമേരിക്കയുടെ അഭിമാനമായിരുന്നു PNS ഖാസി എന്ന USS ഡിയാബ്ലോ ക്ലാസിലെ [ SS - 479 ] ഈ അന്തർവാഹിനി . ഇന്ത്യക്കാർ ഇത് ശരിക്കും ആഘോഷിച്ചു ഡൽഹിയിലും , മുംബൈയിലും , കൊൽക്കത്തയിലും , രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി ഇന്ത്യൻ നേവിക്ക് ജയ് വിളിച്ചു . മധുര പലഹാരങ്ങൾ വിതരണം ചെയ്തും , പടക്കം പൊട്ടിച്ചും ഇന്ത്യ ഈ വാർത്ത ശെരിക്കും ആഘോഷിച്ചു . മറ്റൊരു അറിവുമായി വീണ്ടും കാണാം...... ജയ് ഹിന്ദ്
No comments:
Post a Comment