LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Monday, November 6, 2017

ആഗ്ര പേഡ


മധുരത്തിന്റെ താജ്‌ മഹൽ അഥവാ ആഗ്ര പേട്ട ( പേഡ ). 🍧🍧🍧🍧🍧🍧🍧🍧🍧🍧 കുമ്പളങ്ങയും പഞ്ചസാരയും കുങ്കുമവും മറ്റും ചേർത്തുണ്ടാകുന്ന ഒരു മധുരപലഹാരം. മുഗൾ ചക്രവർത്തി ഷാജഹാന്റെ നിർദ്ദേശപ്രകാരം താജ്മഹലിന്റെ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക്‌ വേണ്ടി പ്രത്യേകമായി തയ്യാർ ചെയ്താണിത്‌ നിർമ്മിച്ചത്‌. ഇതിനെ മധുരത്തിന്റെ താജ്മഹൽ എന്ന് വിളിക്കുന്നു. മറ്റൊരു പ്രത്യേകത കൂടി ഇതിനുണ്ട്‌. ഇതിന്റെ നിർമ്മാതാവും താജ്മഹലിന്റെ നിർമ്മാതാവും ഒരാളാണെന്നതാണ് ആ പ്രത്യേകത. ഉസ്താദ്‌ ഈസാ അഫന്ദി എന്ന വ്യക്തിയാണ് പ്രണയത്തിന്റെ താജ്മഹലും മധുരത്തിന്റെ താജ്മഹലായ ആഗ്ര പേട്ടയും ഉണ്ടാക്കിയത്. ഇത്‌ ഇന്ന് പ്രധാനമായും നിർമ്മിക്കുന്നത്‌ ആഗ്രാ നഗരത്തോട്‌ ചേർന്നുളള നൂരി ദർവ്വാസ എന്ന സ്ഥലത്താണ്. ആഗ്ര പേട്ട ദില്ലിയിലും ഇപ്പോൾ നിർമ്മിക്കുന്നുണ്ടെങ്കിലും അതിന് നൂരി ദർവ്വാസയിൽ നിർമ്മിക്കുന്ന പേഡയോളം രുചിയോ മണമോ ഇല്ല. ഷാജാഹാന്റെ കാലത്തു തന്നെ ദില്ലിയിൽ ഇത് നിർമ്മിച്ചിരുന്നെങ്കിലും അതിന് ആഗ്രയിലെ പേഡയുടെ രുചി ലഭിക്കാത്തത്‌ കാരണം അദ്ദേഹം കുതിരവണ്ടികളിലും കാളവണ്ടികളിലുമായി ആഗ്ര പേഡ ദില്ലിയിലേക്ക്‌ കൊണ്ടു വന്നിരുന്നതായി പറയപ്പെടുന്നു. ഇന്ന് യൂറോപ്പിലേക്കടക്കം ഈ പേഡ കയറ്റി അയക്കുന്നുണ്ട്‌.

No comments: