LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

കാളൻ

+-------+-------+-------+--------+-------+-------+------+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*കാളൻ*_ _( സദ്യ സ്പെഷ്യൽ )_ +-------+----------+-------+--------+-------+-------+ _ഓണ സദ്യ ആയാൽ കാളൻ ഒരു പ്രധാന വിഭവം ആണ്._ _പുളിശ്ശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. നല്ല കട്ടിയുള്ള ഈ കറിക്ക് നല്ല പുളിയാണ് രുചി. ഒരുനല്ല കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്. ഏത്തയ്ക്ക (നേന്ത്രക്ക), ചേന എന്നിവയാണ് ഈ കറിയിലെ പച്ചക്കറികൾ (ചിലർ ചേമ്പും ഉപയോഗിക്കും). നാളികേരം പച്ചക്ക് അരച്ചതും തൈരും ആണ് ഇതിലെ പ്രധാനപ്പെട്ട മറ്റ് ചേരുവകൾ._ _കാളൻ കുറുക്കുകാളനായും ഒഴിച്ചുകാളനായും വയ്ക്കാം. കുറുക്കുകാളനാണെങ്കിൽ മോര് നന്നായി വറ്റിക്കണം - സ്പൂൺ കൊണ്ടോ ചട്ടുകം കൊണ്ടോ എടുത്താൽ ഒഴുകി താഴെ വീഴാത്ത അവസ്ഥയാണ് ഉത്തമം. ഒഴിച്ചുകാളന് മോര് അധികം വറ്റണമെന്നില്ല._ _വെള്ളം ചേർക്കാതെ അരക്കുകയും വെള്ളം പിന്നെ ചേർക്കാതിരിക്കുകയുമാണെങ്കിൽ ദിവസങ്ങളോളം ഇവ കേടുകൂടാതിരിക്കും._ __________________________________ _*ചേരുവകൾ*_ __________________________________ _നേന്ത്രക്കായ - 2 എണ്ണം_ _ചേന - 150 ഗ്രാം_ _മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ_ :പച്ചമുളക് - 4 എണ്ണം_ _തേങ്ങ ചിരവിയത് - ഒരു മുറി_ _ജീരകം - 1/2 ടീസ്പൂൺ_ _കുരുമുളകുപൊടി - 1 ടീസ്പൂൺ_ :തൈര് - 1 കപ്പ്_ _ഉപ്പ് - പാകത്തിന്_ _പഞ്ചസാര - 1ടീസ്പൂൺ_ _വെള്ളം - ആവശ്യത്തിന്_ _വേപ്പില - 2 കതിർ_ _കടുക്, ഉലുവ, വറ്റൽ മുളക് - താളിക്കാൻ ആവശ്യത്തിന്_ -------------------------------------------------------- _*പാകം ചെയ്യുന്ന വിധം*_ --------------------------------------------–--------- _കായയും ചേനയും ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക._ _അതിലേക്ക് തേങ്ങ ചിരവിയതും ജീരകം, പച്ചമുളക്, കുരുമുളകുപൊടി എന്നിവയും കൂടി നന്നായി കുഴമ്പു രൂപത്തിൽ അരച്ച് ചേർക്കുക._ _തിളക്കുമ്പോൾ തൈരും കൂടി ചേർത്ത് നന്നായി വറ്റിച്ചെടുക്കുക.പഞ്ചസാര നിർബന്ധമില്ല ഇഷ്ടമുള്ളവർ ചേർത്താൽ മതി. ഉപ്പോ പുളിയോ മുന്നിട്ടു നിൽക്കുന്നുണ്ടെങ്കിൽ പഞ്ചസാര കൂടി ചേർക്കുന്നതാണ് നല്ലത്._ _ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും മുളകും ഉലുവയുംവേപ്പിലയും കൂടി വറുത്തിടാം._ _സദ്യ സ്പെഷ്യൽ കാളൻ റെഡി._ +-------+-------+--------+-------+-------+------+--------+

No comments: