LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

എരിശ്ശേരി

+--------+--------+-------+--------+------+------+------+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*എരിശ്ശേരി*_ _( സദ്യ സ്പെഷ്യൽ )_ +-------+--------+-------+-------+-------+------+------+ ```കേരളത്തിൽ പ്രചാരമുള്ള ഒരു കറിയാണ്‌ എരിശേരി. സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ എവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.``` ```നാളികേരം അരച്ചതാണ് ഇതിലെ പ്രധാന ചേരുവ.``` ```എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓർമകളും മനസിലേക്ക് ഓടിയെത്തും.``` ```മത്തങ്ങയും പയറും ചേര്‍ന്ന സ്വാദിഷ്ടമായ ഒരു എരിശ്ശേരി ഉണ്ടാക്കി നോക്കാം.``` ___________________________________ _*ചേരുവകള്‍*_ __________________________________ _മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങൾ ആക്കിയത്_ _വന്‍പയര്‍ – 100 ഗ്രാം_ _മുളക് പൊടി – അര ചെറിയ സ്പൂണ്‍_ _മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍_ _ഉപ്പ് – പാകത്തിന്_ _അര മുറി തേങ്ങ തിരുമ്മിയത്‌_ _കുഞ്ഞുള്ളി – 5 എണ്ണം_ _ജീരകം – കാല്‍ ടി സ്പൂണ്‍_ _വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍_ _കടുക് – കാല്‍ ടി സ്പൂണ്‍_ _വറ്റല്‍ മുളക് – 4 രണ്ടായി മുറിച്ചത്_ _വേപ്പില – ഒരു തണ്ട്_ _തിരുമ്മിയെടുത്ത തേങ്ങ – 2 ടേബിള്‍ സ്പൂൺ_ __________________________________ _*തയ്യാറാക്കുന്ന വിധം*_ ___________________________________ _1) കഴുകി വൃത്തിയാക്കിയ മത്തങ്ങ മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക._ _2) വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക._ _3) മത്തങ്ങാ കഷണങ്ങള്‍ നല്ലതുപോലെ വെന്ത ശേഷം ,ഒരു തവി കൊണ്ട് ഉടച്ചെടുകുക.വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക._ _4) തേങ്ങ ഉള്ളി ,ജീരകം ഇവ ചേര്‍ത്ത് തരു തരിപ്പായി അരച്ചെടുക്കുക .ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച് വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക._ _5) എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍ വറ്റല്‍ മുളകും വേപ്പിലയും ഇട്ട്‌ മൂപ്പിക്കുക .തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളം ചുവപ്പ് നിറം വരുമ്പോള്‍ കോരി കറിയില്‍ ചേര്‍ക്കുക .തേങ്ങ മൂത്ത് മണം വരുന്നത് കൊണ്ടാണ് എരിശേരിക്ക് രുചി കൂടുന്നത് .ചൂടോടെ കഴിക്കുക._ +-------+---------+--------+--------+-------+--------+

No comments: