LIJO JACOB WELCOMES YOU TO MY PAGE MY MOBILE NO : 00971553983353. 00971545093787. 00918547156960

http://api.ning.com/files/fFcNQf*J6T5A5TpBT656ahr*hF40E6Qeh9iw-Plqlh1WkYUec6lNBBhFX8-V4MG4KZLhtQVikJGJ2hwlOq*SQNt5C9Tidden/ef4e0bfbbe157c197f9ca1036253e6af.gif

Thursday, September 2, 2021

ചിക്കൻ സിക്സ് പാക്ക്

+-----+------+------+------+-----+------+------+-----+ _*🌶 ഇന്നത്തെ പാചകം 🍳*_ _*ചിക്കൻ സിക്സ് പാക്ക്*_ +-------+-------+--------+-----+-----+-------+------+ _ഇന്ന് ചിക്കൻ ഉപയോഗിച്ച്‌ ഒരു വെറൈറ്റി വിഭവം ആണ്‌ നാം തയാറാക്കുന്നത്‌ . ചിക്കൻ സിൿസ്‌ പാക്ക്‌ !_ _അപ്പൊ നമുക്ക്‌ ചിക്കൻ സിൿസ്‌ പാക്ക്‌ ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം._ ________________________________ _*ഇതിനാവശ്യമുള്ള സാധനങ്ങള്‍*_ ________________________________ + _ചെറിയ ഇടത്തരം കോഴി - ഒന്ന്_ + _മുളകുപൊടി - രണ്ട് ടേബിള്‍സ്പൂണ്‍_ + _മഞ്ഞള്‍പ്പൊടി - 3/4 ടീസ്പൂണ്‍_ + _ഏലയ്ക്ക, ഗ്രാമ്പൂ, പട്ട - മൂന്ന് വീതം_ + _ചെറിയ ഉള്ളി - പത്തെണ്ണം_ + _വെളുത്തുള്ളി - പത്ത്‌ അല്ലി_ + _ഇഞ്ചി - ഒരു കഷണം_ + _മുട്ട - ഒന്ന്_ + _ലൈം ജ്യൂസ് - ഒരു നാരങ്ങയുടേത്_ + _ചുവപ്പ് കളര്‍ - കുറച്ച്_ + _എണ്ണ, ഉപ്പ് - ആവശ്യത്തിന്_ _______________________________ _*തയ്യാറാക്കുന്ന വിധം*_ _______________________________ ▪ _നന്നായി വൃത്തിയാക്കി എടുത്ത മുഴുവന്‍ ചിക്കനും കത്തികൊണ്ട് നന്നായി വരയുക._ ▪ _അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക._ ▪ _ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക._ ▪ _കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുമ്പോള്‍ പുറത്തു എടുക്കണം_ ▪ _ഏലയ്ക്ക ഗ്രാമ്പൂ പട്ട ഇത് നന്നായി ചൂടാക്കി പൊടിച്ചു എടുക്കണം_ ▪ _ഉള്ളി , വെളുത്തുള്ളി ,ഇഞ്ചി ,ഇതെല്ലാം കൂടി പേസ്റ്റ് ആക്കണം_ ▪ _ഇനി മസാല പൊടിച്ചതും ബാക്കിയുള്ള മഞ്ഞപ്പൊടി ,മുളകുപൊടിയും ,പിന്നെ അരച്ച പേസ്റ്റും ഒരു പാത്രത്തില്‍ ആക്കി ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നാരങ്ങാ ജ്യൂസും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് കളറും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക ._ ▪ _ഈ മസാല ചൂടാറിയ ചിക്കനില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കണം_ ▪ _അതിനുശേഷം കുഴിയുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക._ ▪ _എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതുവരെ പൊരിച്ചെടുക്കുക._ _ചിക്കന്‍ സിക്സ് പായ്ക്ക് റെഡി._ +-------+------+-------+------+------+-------+---+

No comments: